പൈങ്ങോട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ആദരിച്ചു

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്‍റായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ പഞ്ചായത്തംഗം സണ്ണി കാഞ്ഞിരത്തിങ്കലിനെയും, ഭരണസമിതിയംഗമായി 28 വര്‍ഷം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് ജോര്‍ജിനെയും പൈങ്ങോട്ടൂര്‍ പൗരാവലി ആദരിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടിയ അനുമോദനയോഗം ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി സില്‍വര്‍ ജൂബിലി ഫോട്ടോ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ഷിജു, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനീസ് ഫ്രാന്‍സിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാര്‍ മുഹമ്മദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് ജോര്‍ജ്, ജീവ മില്‍ക്ക് ഡയറക്ടര്‍ ഫാ. ജോസ് മൂര്‍ക്കാട്ടില്‍, ഷാജി മുഹമ്മദ്, മാണി പിട്ടാപ്പിള്ളില്‍, ഷൈന്‍ ജേക്കബ്, സീമാ സിബി, എ.ജെ. ജോണ്‍, ഇബ്രാഹിം ലൂഷാദ്,  മാത്യു ആദായി, സി.ടി. ജോസഫ്, പി.എം.കോയാക്കുട്ടി, മേരി സജി, പൗലോസ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!