പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ അടിയന്തിര സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു.

 

മൂവാറ്റുപുഴ: കോവിഡ് 19 സ്ഥിതീകരിച്ച പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ അടിയന്തിര സാഹചര്യം വിലയിരുത്താന്‍ ജനപ്രതിനിധികളുടെയും ആരോഗ്യ-പോലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കൊല്‍ക്കത്തയ്ക്ക് ലോഡുമായി പോയി തിരികെയെത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതോടെ സമ്പര്‍ക്കത്തിലൂടെ ഇയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിതീകരിച്ചതോടെ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30-ഓളം ആളുകളാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ഹൗസ് കോറന്റെയിനിലായത്. ഇതില്‍ 18 പേര്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലുള്ളതും ബാക്കിയുള്ളവര്‍ പോത്താനിക്കാട്, കല്ലൂര്‍ക്കാട്, കോതമംഗലം സ്വദേശികളാണ്. അടുത്ത ബുധനാഴ്ചവരെ പൈങ്ങോട്ടൂര്‍ ടൗണിലെ അവശ്യ സര്‍വ്വീസ് ഒഴിച്ചുള്ള മുഴുവന്‍ കടകളും അടച്ചിടാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇന്ന്(ഞായര്‍) ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ ടൗണില്‍ അണുനശീകരണം നടത്തും. ഇനിയുള്ള 10-ദിവസം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്ഥലങ്ങളിലെയും വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുള്ള മുഴുവന്‍ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ നിജപ്പെടുത്താന്‍ തീരുമാനിച്ചു. കോവിഡ് പോസ്റ്റിവായവര്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ രണ്ട്, നാല്, അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിരീക്ഷണത്തിനും മറ്റും പോലീസിനെ ചുമതലപ്പെടുത്തി. ഇതോടൊപ്പം കോറെന്റയില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും ആശ വര്‍ക്കര്‍മാര്‍ ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവരെ ചുമതലപ്പെടുത്തി. സ്ഥിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായാല്‍ നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ കോറെന്റയന്‍ സൗകര്യമൊരുക്കുന്നതിന് സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ തിരക്കേറിയ ആയുര്‍വ്വേദ ആശുപത്രിയില്‍ ടോക്കണ്‍ സംവിധാനത്തിലൂടെ രോഗികളെ നിയന്ത്രിക്കുന്നതിന് തീരുമാനിച്ച. 50-രോഗികളെയാണ് ഒരു ദിവസം പരിശോധിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ബുധനാഴ്ചയ്ക്ക് ശേഷം തുറക്കുന്ന കച്ചവടസ്ഥാപന ഉടമകള്‍ ഫെയ്‌സ് ഷീല്‍ഡും സാനിറ്റൈസറും നിര്‍ബന്ധമാക്കി. സമ്പര്‍ക്കത്തിലൂടെ രോഗം കൂടുതല്‍ പേരിലേയ്ക്ക് വ്യാപിച്ചിട്ടുണ്ടങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് സ്ഥിതീകരിച്ചയാളുടെ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പഞ്ചായത്തിലെ 18-പേര്‍ക്ക് പുറമെ വിദേശത്ത് നിന്ന് എത്തിയവരും, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും അടക്കം  35-പേര്‍ പഞ്ചായത്തില്‍ ഹൗസ് കോറെന്റയില്‍ കഴിയുന്നുണഅട്. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, വൈസ്പ്രസിഡന്റ് ജാന്‍സി ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു മത്തായി, മുന്‍പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുരേഷ്, മെഡിക്കല്‍ ഓഫീസര്‍ അഭിലാഷ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Back to top button
error: Content is protected !!