പൈങ്ങൂട്ടുർ ശ്രീ നാരായണ ഗുരു കോളേജിൽ എം കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒന്നാം വർഷ ക്ലാസ്സിന്റെ ഉദ്ഘാടനം നടന്നു.

 

കോതമംഗലം :പൈങ്ങോട്ടൂർ ശ്രി നാരായണ ഗുരു ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി ആരംഭിച്ച എം.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒന്നാം വർഷ ക്ലാസ്സിൻ്റെ ഉദ്ഘാടനം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എംകോം ഇന്റർനാഷണൽ ബിസിനെസ്സ് വിഭാഗം മേധാവി

പ്രൊഫ. ഷാരി സദാശിവൻ നിർവഹിച്ചു. വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.കെ.ലാലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി ശ്രീനി എം. എസ് സ്വാഗതവും കോളേജ് മാനേജർ ശ്രി. അജി നാരായണൻ ആശംസയും അർപ്പിച്ചു. കൊമേഴ്സ് വിഭാഗം അസി. പ്രൊഫ.ആതിര വിജയൻ ക്യതജ്ഞതയും രേഖപ്പെടുത്തി.

Back to top button
error: Content is protected !!