പൈങ്ങോട്ടൂര്‍ പഞ്ചായത്തിൽ സി.പി.എം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു.

മൂവാറ്റുപുഴ : സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒറ്റക്കണ്ടം വാര്‍ഡില്‍ ടി.എന്‍. ദീപന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് വന്ന പത്തോളം സിപിഎം പ്രവര്‍ത്തകരെ ബിജെപി ജില്ല ഉപാധ്യക്ഷന്‍ പി.പി. സജീവ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്‍റ് ഷാബു, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. തങ്കക്കുട്ടന്‍, മണ്ഡലം ട്രഷര്‍ സുരേഷ് ബാലകൃഷ്ണന്‍. ബിജെപി പൈങ്ങോട്ടൂര്‍ പ്രസിഡന്‍റ് സജി, സംയോജകന്‍ അഖില്‍, പട്ടികജാതി മോര്‍ച്ച ജില്ല സമിതിയംഗം കൃഷ്ണന്‍കുട്ടി എന്നിവര്‍ നവാഗതര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. കെ.എം. തോമസ് കരിന്തോളില്‍, രതീഷ് രഘുനാഥ് പഴമ്പിള്ളില്‍, റെനീഷ് രവി താഴത്തുവീട്ടില്‍, പ്രതീഷ് ഗോപിന്ദന്‍ ആലക്കോട്ടില്‍, മനേഷ് ദിവാകരന്‍ പൊട്ടക്കല്‍, സിനി മനേഷ് പൊട്ടക്കല്‍, രത്നമ്മ രഘുനാഥന്‍ പഴമ്പിള്ളില്‍, രമ്യ രതീഷ് പഴമ്പിള്ളില്‍, സാജന്‍ സെബാസ്റ്റിന്‍ വിന്‍പിളളില്‍ എന്നിവരാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഫോട്ടോ ……………
പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍.

മൂവാറ്റുപുഴ : ക്രിസ്മസ് രാവുകള്‍ക്ക് തിളക്കമേകാന്‍ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്ര ശേഖരവുമായി വഴിയോര വിപണി ഉണര്‍ന്നു. ക്രിസ്മസിനോടനുബന്ധിച്ച് വഴിയോര കച്ചവടത്തിനായി ആദ്യം എത്തുന്നത് നക്ഷത്ര കച്ചവടക്കാരും തുടര്‍ന്ന് ക്രിസ്മസ് പാപ്പ ഉടുപ്പും വടിയും മറ്റുമായി എത്തുന്ന സംഘവുമാണ്. ഇത്തവണയും ദിനംതെറ്റാതെ നവംബര്‍ രണ്ടാംവാരം തന്നെ നക്ഷത്ര വിപണിയാരംഭിച്ചു. കഴിഞ്ഞ അഞ്ചു കൊല്ലമായി മൂവാറ്റുപുഴയുടെ നിരത്തുകള്‍ കൈയ്യടക്കിയിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശികളായ മജീദും, നാസറുമാണ് ഇത്തവണയെത്തിയിരിക്കുന്നത്. ഒരാള്‍ കച്ചേരിത്താഴത്ത് വഴിയോരത്ത് നിര്‍മ്മിച്ചിരിക്കുന്ന ടെന്‍റില്‍ വില്‍പ്പന നടത്തുമ്പോള്‍, മറ്റേയാള്‍ വെള്ളൂര്‍ക്കുന്നത്താണ് വില്‍പ്പന നടത്തുന്നത്. 130, 250 എന്നീ വിലകളില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന കണ്ണിനെ മയക്കുന്ന നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുന്നതും ഇവര്‍ തന്നെയാണ്. ഞൊടിയിലാണ് ഇവരുടെ നിര്‍മ്മാണം. ലേസര്‍ കട്ടിംഗ് നക്ഷത്രങ്ങളാണ് ഇതിലേറെയും. കോവിഡ് കാലമായതിനാല്‍ നക്ഷത്ര വില്‍പ്പന പകുതിയിലും താഴെ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നടന്നതെന്നാണ് ഇവരുടെ പ്രതികരണം. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 11വരെയാണ് വില്‍പ്പന. നവംബര്‍ രണ്ടാംവാരം എത്തുന്ന ഇവര്‍ സാധാരണയായി ക്രിസ്മസ് വാരത്തിലാണ് മടങ്ങാറ്. എന്നാല്‍ ഇക്കുറി കച്ചവടം തീരെ ഇല്ലാത്തതിനാല്‍ ഡിസംബര്‍ ആദ്യവാരം തന്നെ മടങ്ങാനുള്ള ആലോചനയിലാണ് ഇരുവരും.

ഫോട്ടോ ……………
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ആരംഭിച്ച വഴിയോര നക്ഷത്ര വിപണി.

Back to top button
error: Content is protected !!