പൈങ്ങോട്ടൂർ എൽ. പി സ്കൂളിന്റെ പാചകപ്പുര എം എൽ എ ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ :പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്കൂളിന് എംഎൽ എ ഫണ്ടിൽ നിന്നുള്ള ആറ് ലക്ഷം രൂപയ്ക് പാചകപ്പുര പണിതുനൽകി. എം എൽ എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് മോനിപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആനി ഫ്രാൻസിസ്, പഞ്ചായത്ത്‌ മെമ്പർമാരായ സണ്ണി കാഞ്ഞിരത്തിങ്കൽ, സാബു മത്തായി, നൈസ് എൽദോ, ഹെഡ്‌മിസ്ട്രസ് ഫിലോമിന ജോസഫ്, പി. ടി. എ പ്രസിഡന്റ് സന്തോഷ്‌ എം. എസ്, സെബാസ്റ്റ്യൻ പറമ്പിൽ, മെജോ ജോർജ്, റാഗി വിജയൻ എന്നിവർ പങ്കെടുത്തു.

ചിത്രം-പൈങ്ങോട്ടൂർ സെന്റ് ജോസഫ് എൽ. പി സ്കൂളിന് എം എൽ എ ഫണ്ടുപയോഗിച്ച് പണിത പാചകപ്പുര എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!