എം.എ കോളേജില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സാന്ത്വന പരിചരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ആല്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വിജിന്‍ വില്‍സണ്‍ ബോധവത്കരണം നടത്തി. ചടങ്ങില്‍ ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബിന്‍സ് മാത്യു, വിദ്യാര്‍ത്ഥികളായ അലീഷ അന്ന വാലയില്‍, സന്ധ്യ രാജേഷ് കെ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!