നിർത്തിയിട്ട വാഹനത്തിൽ നിന്ന് തീയും പുകയും ഉയർന്നു

 

മൂവാറ്റുപുഴ : പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തിപരത്തി. ഇന്ന് വൈകുന്നേരം ആറോടെ വെള്ളൂര്‍ക്കുന്നം ഇഇസി മാര്‍ക്കറ്റ് ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് പുകയും തീയും ഉയര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേനയെ വിവരമറിയിച്ചു. സംഭവം അറിഞ്ഞ് വാഹനമുടമയും സ്ഥലത്തെത്തി. തുടര്‍ന്ന് മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തിയാണ് തീയും പുകയും അണച്ചത്. സംഭവത്തില്‍ വാഹനം ഭാഗീകമായി കത്തി നശിച്ചു.

 

Back to top button
error: Content is protected !!