പദയാത്ര നടത്തി ആരക്കുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

മൂവാറ്റുപുഴ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ആരക്കുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയുടെ സന്ദേശം ഗ്രാമങ്ങളില്‍ എത്തിക്കുക, ബി ജെ പി യുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും സി പി എമ്മിന്റെ ജനദ്രോഹ ഭരണത്തിനെതിരെയുമാണ് പദയാത്ര നടത്തിയത്. പെരുമ്പല്ലൂര്‍ പിഒ ജംഗ്ഷനില്‍ നിന്നും മീങ്കുന്നം ആറൂര്‍ ടോപ്പിലേയ്ക്കാണ് പദയാത്ര സംഘടിപ്പിച്ചത്. പെരുമ്പല്ലൂര്‍ പി ഒ ജംഗ്ഷനില്‍ നിന്നാരംഭിച്ച പയദാത്ര മാത്യു കുഴല്‍നാടന്‍ എം എല്‍ എ ഉദ്്ഘാടനം ചെയ്തു. ആരക്കുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പള്ളികുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മേരി പീറ്റര്‍ ജാഥാ ക്യാപ്റ്റന്‍ പോള്‍ ലൂയീസിന് പതാക കൈമാറി.

കണ്ണങ്ങാടി, മൂഴി, ആരക്കുഴ, മാളിക പീടിക തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പദയാത്ര മീങ്കുന്നത്ത് എത്തിച്ചേര്‍ന്നന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരക്കുഴ മണ്ഡലം പ്രസിഡന്റും പദയാത്ര ക്യാപ്റ്റനുമായ പോള്‍ ലൂയിസ് പാലമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി എം പി അഡ്വ ഡീന്‍ കുര്യയാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഐസിസി മെമ്പറും മുന്‍ എംഎല്‍യുമായ ജോസഫ് വാഴക്കന്‍, കെപിസിസി മെമ്പര്‍ എ മുഹമ്മദ് ബഷീര്‍,യുഡിഎഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ.എം സലിം, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, പാമ്പാക്കുട ബ്ലോക്ക് മെമ്പര്‍ സിബി പി ജോര്‍ജ്ജ,് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ജെറിന്‍ ജേക്കബ് പോള്‍, മഞ്ഞള്ളൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു ഓരത്തിങ്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാജി പുളിക്കത്തടം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഐപ്പ്, യൂത്ത് കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് അമല്‍ജിത്ത് അനില്‍, കോണ്‍ഗ്രസിന്റെ ജില്ലാ, ബ്ലോക്ക് നേതാക്കള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു,

 

Back to top button
error: Content is protected !!