ഞങ്ങളും കൃഷിയിലേയ്ക്ക് സന്ദേശവുമായി നെല്‍കൃഷി തുടങ്ങി

മൂവാറ്റുപുഴ : ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന സന്ദേശവുമായി സിപിഎം മഞ്ഞള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള കര്‍ഷകസംഘം, കെഎസ്‌കെടിയു വില്ലേജ് കമ്മിറ്റികളും ചേര്‍ന്ന് നെല്‍കൃഷി തുടങ്ങി. മഞ്ഞള്ളൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഏനായിക്കര പാടശേഖരത്തിലെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് വിത്തിട്ടത്. കൃഷിഭവനില്‍ നിന്ന് ലഭിച്ച ‘ഉമ’ നെല്‍വിത്താണ് വിതച്ചത്. കര്‍ഷക സംഘം കെഎസ്‌കെടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സമിതിയാണ് കൃഷി പരിപാലനം. കര്‍ഷകരേയും തൊഴിലാളികളേയും ചേര്‍ത്ത് പഞ്ചായത്തില്‍ നെല്‍കൃഷി വ്യാപിപ്പിയ്ക്കാനാണ് ലക്ഷ്യം. സിപിഎം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.കെ. മധു അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.വി. സുന്നില്‍, പി.എസ്. സുധാകരന്‍, കൃഷി ഓഫീസര്‍ ആരിഫ മക്കാര്‍, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി കെ.ടി. രാജന്‍, വില്ലേജ് സെക്രട്ടറി പി.ആര്‍. സനീഷ്, പ്രസിഡന്റ് വി.കെ. നവാസ്, കര്‍ഷക സംഘം വില്ലേജ് പ്രസിഡന്റ് ജോളി മാത്യു, കെ.കെ. പരമേശ്വരന്‍, പി.ബി. സാബു, പി.വി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!