പഠനോത്സവം സംഘടിപ്പിച്ച്‌ ഇളങ്ങവം ഗവ. എല്‍.പി.സ്‌കൂള്‍

കോതമംഗലം: ഇളങ്ങവം ഗവ. എല്‍.പി.സ്‌കൂളില്‍ പഠനോത്സവം നിറവ് 2023 നടത്തി. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ദിവ്യ സലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡയാന നോബി പഠനോത്സവ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് ഷെര്‍മി ജോര്‍ജ്, എസ്.എം.സി. ചെയര്‍മാന്‍ സന്തോഷ് എം.കെ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ സെയ്ത് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!