പാഴൂർ ഗവ: എൽ.പി. സ്കൂളിൽ നൂറ്റിപത്താമത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും

 

 

 

പിറവം: പാഴൂർ ഗവ: എൽ.പി. സ്കൂളിൽ നൂറ്റിപത്താമത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും എം.എൽ.എ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സ്റ്റഡി ടേബിൾ വിതരണം നാഗാർജുന മാനേജിംഗ് ഡയറക്ടർ ജാതവേദൻ നമ്പുരിപ്പാട് നിർവ്വഹിച്ചു. വിരമിക്കുന്ന പ്രധാന അധ്യാപകനായ പി.എ. ജെയിംസ്, പി. ഡി. തോമസ് മുൻ അധ്യാപകരായ എ.ബി. ജയശ്രീ, വി.കെ. ഉഷ, എ.എം. എൽസി, ചെണ്ടവാദ്യ കലാകാരൻ പാഴൂർ ഉണ്ണിചന്ദ്രൻ എന്നിവരെ നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം ആദരിച്ചു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല വർഗിസ് വിതരണംചെയ്തു. കെ.ആർ. പ്രദിപ്കുമാർ, സിമ്പിൾ തോമസ്, അൽസാ അനൂപ്, റോബിൻ പന്തനാലി, എം.എ. റിജാമോൾ, ഭൂമിക രാജേഷ്, ജോർജ് വി.ജെ. സാഗതവും കെ.എ.അഭിലാഷ് നന്ദിയു പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Back to top button
error: Content is protected !!