പായിപ്ര പഞ്ചായത്ത് ഓഫീസ് ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കും.

മൂവാറ്റുപുഴ : പഞ്ചായത്ത് ഓഫീസ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച പായിപ്ര പഞ്ചായത്ത് ഓഫീസ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്

12 ജീവനക്കാർ നിരീക്ഷണത്തിൽ പോയതോടെ കഴിഞ്ഞ
തിങ്കളാഴ്ച ഉച്ചക്കാണ് പായിപ്ര പഞ്ചായത്ത് ഓഫീസ് അടച്ചത്. തുടർന്ന്
വെള്ളിയാഴ്ച ജീവനക്കാരെ മുഴുവൻ ആൻ്റിജൻ ടെസ്റ്റിന് വിധേയമാക്കി. എല്ലാവർക്കും നെഗറ്റീവായതോടെ ഓഫീസ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി.

Back to top button
error: Content is protected !!