ചികിത്സ നിഷേധിച്ചു ; പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ എ.ഐ.വൈ.എഫ്. പ്രതിഷേധ സമരം നടത്തി.

മൂവാറ്റുപുഴ: ക്വാറന്റൈനില്‍ കഴിയുന്ന കുട്ടിക്ക് ചികിത്സ നിഷേധിച്ച പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നില്‍പ്പ് സമരം നടത്തി. ഓട്ടോറിക്ഷാ തൊഴിലാളിയായ പിതാവിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുടുംബം ക്വാറന്റൈനില്‍ ആയിരുന്നു. ഛർദ്ദിയും കടുത്ത ശ്വാസം മുട്ടും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ല. കോവിഡ് ഫലം നെഗറ്റീവ് ആയ കുട്ടിയോടായിരുന്നു ജീവനക്കാരുടെ ക്രൂരത. കുട്ടിയുടെ മാതാവ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയം അറിയിച്ചിട്ടും സമയത്ത് ഇടപെടാതെ വിഷയം വിവാദമായ ശേഷം മാത്രം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി എന്ന് പറയുന്ന വാർഡ് മെമ്പർ എം.സി. വിനയൻ്റെ നടപടിയും പ്രതിഷേധാർഹമാണെന്ന് എ. ഐ. വൈ. എഫ്. പ്രവർത്തകർ പറഞ്ഞു.

സമരം എ. ഐ. വൈ. എഫ്. മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റി അംഗം സനു വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മേഖല വൈസ്പ്രസിഡന്റ് ബേസില്‍ സി ബേബി അധ്യക്ഷത വഹിച്ചു.

ചിത്രം- എ.ഐ.വൈ.എഫ്. ന്റെ നേതൃത്വത്തില്‍ പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നടന്ന സമരം

Back to top button
error: Content is protected !!