നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

പു.ക.സ. മാനാറി യൂണിറ്റ് രൂപീകരണ സമ്മേളനം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മാനാറി യൂണിറ്റ് രൂപീകരണ സമ്മേളനം കവിയും പു.ക.സ ജില്ലാ കമ്മിറ്റി അംഗവുമായ കുമാര്‍ കെ.മുടവൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.രാജമോഹനന്‍ അധ്യക്ഷത വഹിച്ചു. പു.ക.സ ഏരിയ പ്രസിഡന്റ് സി.എന്‍. കുഞ്ഞുമോള്‍ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി, കെ.ബി.ചന്ദ്രശേരന്‍ , ജിബി ഷാനവാസ് , പി.എം. ഷമീര്‍, കെ. ഘോഷ്, എം.എസ്. സുരേന്ദ്രന്‍, എം.എസ്.ശ്രീധരന്‍, ഏ.പി. ബേബി എന്നിവര്‍ പ്രസഗിച്ചു. യൂണിറ്റ് ഭാരവാഹികളായി കെ.ബി. ചന്ദ്രശേഖരന്‍ (പ്രസിഡന്റ് ) , ജിബി ഷാനവാസ്, എ.എന്‍.പരീത് , ഇ.എ. ബഷീര്‍ (വൈസ് പ്രസിഡന്റുമാര്‍) , എം.എസ്. സുരേന്ദ്രന്‍ (സെക്രട്ടറി ) ,ഏ.പി.കുഞ്ഞ്, എം.എസ്. ശ്രീധരന്‍, കെ.എം.രാജമോഹന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരേയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി സി.കെ.ഉണ്ണി, കെ. ഘോഷ്, പി.എം. ഷമീര്‍ എന്നിവരേയും തെരഞ്ഞെടുത്തു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Back to top button
error: Content is protected !!