തൊടുപുഴയിൽ ഓക്സിജൻ സിലിണ്ടർ വാഹനം മറിഞ്ഞു

 

തൊടുപുഴ :
കോവിഡ് രോഗികൾക്കായ് വിവിധ ആശുപത്രിയിലേക്ക് ഓക്സിജൻ സിലണ്ടറുമായി എത്തിയ വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു.തൊടുപുഴ ഗാന്ധി സ്ക്വയറിൽ ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിയോട് കൂടെയായിരുന്നു സംഭവം.നിയന്ത്രണം വിട്ട വാഹനം ഗാന്ധി പ്രതിമയ്ക്ക് ചുറ്റുമുള്ള ബാറിൽ തട്ടിയാണ് മറിഞ്ഞത്.എറണാകുളം പാതാളം ഭാഗത്ത് നിന്നെത്തിയ വാഹനത്തിൽ 36 ഓക്സിജൻ സിലിണ്ടറുകളായിരുന്നു.ഇടുക്കി ജില്ലാ ആശുപത്രി,സെന്റ് മേരീസ് ആശുപത്രിയിലേക്കും,ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്കുമുള്ള സിലിണ്ടർ ആയിരുന്നു വാഹത്തിൽ ഉണ്ടായിരുന്നത്.സംഭവം നടന്ന ഉടൻ തന്നെ ഫയർ ഫോർഴ്‌സ്,പോലീസ് ഉദ്യോഗസ്ഥരും, എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരും,നാട്ടുകാരും സ്ഥലത്തെത്തി.ഇവർ ചേർന്ന് മറ്റ് രണ്ട് വാഹനത്തിലായ് സിലിണ്ടറുകൾ കയറ്റി മൂന്ന് ആശുപത്രികളിലും എത്തിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ താത്കാലിക ചുമതലയുള്ള എ ജി ലാൽ, സിഐ സുധീർ മനോഹർ, ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി വി രാജൻ, സീനിയർ ഫയർ ഓഫീസർ ടി അലിയാർ,യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ആർ പ്രശോഭ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റ്റിജു തങ്കച്ചൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ലിനു ജോസ്,ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി അജയ് ചെറിയാൻ തുടങ്ങിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Back to top button
error: Content is protected !!