രാമമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസെന്റെറേറ്റർ നൽകി

 

രാമമംഗലം:രാമമംഗലം സാമൂഹിക ആരോഗ്യ കേന്രത്തിനു ഓക്സിജൻ കോൺസെന്റെറേറ്റർ നൽകി വരിക്കോലി ഒലാം അഗ്രോ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്.സാമൂഹിക പ്രതിബദ്ധതയുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിൽ ഒന്നാണ് ഒലാം.പൂതൃക്ക, മണീട് തുടങ്ങി വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും ഓക്സിജൻ കോൺസെന്റെറേറ്റർ നൽകി മാതൃകയാവുകയാണ് ഇവർ.രാമമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ.നൂഷിൻ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസൻ വി പോളിൽ നിന്നും ഓക്സിജൻ കോൺസെന്റെറേറ്റർ ഏറ്റുവാങ്ങി.ഒലാം ഓപ്പറേഷൻ ഹെഡ് അരുൺ വിജയ്,എച്ച് ആർ മാനേജർ സോണി പോൾ, അനൂബ് ജോൺ,സുതൻ എസ്, കുര്യാച്ചൻ,സുരേഷ്, പ്രകാശൻ എന്നിവർ പ്രസംഗിച്ചു

Back to top button
error: Content is protected !!