തണൽ പാലിയേറ്റീവ് ആൻഡ് പാരപ്ലീജിക് മൂവാറ്റുപുഴ യൂണിറ്റ്: ഔട്ട് പേഷ്യന്റ് സേവനവും ഹോം കെയര്‍ സേവനവും ആരംഭിച്ചു

 

മൂവാറ്റുപുഴ: തണല്‍ പാലിയേറ്റീവ് ആന്‍ഡ് പാരപ്ലീജിക് മൂവാറ്റുപുഴ യൂണിറ്റ് ഡോക്ടര്‍ പ്രിയങ്ക നായര്‍ (എം.ബി.ബി.എസ്)ബിസിസിപിഎമ്മിന്റെ നേതൃത്വത്തില്‍ ഔട്ട് പേഷ്യന്റ് സേവനവും ഹോം കെയര്‍ സേവനവും ആരംഭിച്ചു. പേഴയ്ക്കാപ്പിള്ളി തണല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ തണല്‍ ചെയര്‍മാന്‍ സി.എ. ബാവ ഹാജി ആധ്യക്ഷത വഹിച്ചു. നാസര്‍ ഹമീദ്, കെ കെ. മുസ്തഫ, ഡോക്ടര്‍ പ്രിയങ്ക, അന്‍വര്‍ ടി. യു, ലൈല സാദിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.തണല്‍ കമ്മ്യൂണിറ്റി നേഴ്‌സ് ബിന്ദു വേലായുധന്‍ വളണ്ടിയര്‍മാരായ അസീസ് എം എം, റംല അസീസ്, തുടങ്ങിയവര്‍പങ്കെടുത്തു.

 

Back to top button
error: Content is protected !!