നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജോസി ജോളി സ്ഥാനമേറ്റു

മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജോസി ജോളി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരം സാറാമ്മ ജോണ്‍ രാജി വച്ച ഒഴിവിലാണ് ജോസി ജോളിയെ തെരഞ്ഞെടുത്തത്. അടൂപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സിബിള്‍ സാബുവിനെ 6 ന് എതിരെ 7 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോസി ജോളി സ്ഥാനമെറ്റത്. മഞ്ഞള്ളൂര്‍ ഡിവിഷനില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് അംഗവുമാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ജോസി ജോളി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ഡി.ഒ പിഎന്‍. അനി വരണാധികാരിയും. ബിഡിഒ എം.ജി. രതി സഹ വരണാധികാരിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.