ഓര്‍മ്മക്കൂട് രജത സംഗമം നടത്തി

വാളകം: വാളകം മാര്‍സ്റ്റീഫന്‍ ഹൈസ്‌കൂളിലെ 1995 എസ്.എസ്എല്‍സി ബാച്ച് ഓര്‍മ്മക്കൂടിന്റെ രജത സംഗമം 2022 നടത്തി. അദ്ധ്യാപക-വിദ്യാര്‍ത്ഥി കുടുംബസംഗമവും മാര്‍ സ്റ്റീഫന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ഓര്‍മ്മ കൂട് പ്രസിഡന്റ് ബേസില്‍ പോളിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോളിമോന്‍ ചുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മോള്‍സി എല്‍ദോസ്, റിട്ട. ഹെഡ്മിസ്ട്രസ് അന്നമ്മ വര്‍ഗീസ്, പൗലോസ്, ഓര്‍മ്മക്കൂട് രക്ഷാധികാരി ബാബു ജോര്‍ജ് നെല്ലിമറ്റത്തില്‍, കോ-ഓര്‍ഡിനേറ്റര്‍ ബിജീഷ് ശ്രീധര്‍ ,ജോയിന്റ് സെക്രട്ടറി ഷൈനി റെജി എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും, മൊമന്‍ന്റോ നല്‍കുകയും ചെയ്തു.. വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

Back to top button
error: Content is protected !!