ഓര്‍മ്മക്കൂട് പരിസ്ഥിതി ദിനാചരണം നടത്തി

വാളകം: വാളകം മാര്‍ സ്റ്റീഫന്‍ ഹൈസ്‌കൂള്‍ 1995 എസ്എസ്എല്‍സി ബാച്ചായ ഓര്‍മ്മക്കൂട് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ മാവിന്‍തൈയും, ആര്യവേപ്പും നട്ടു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ബൈജു എം വര്‍ഗ്ഗീസ്, കായികാദ്ധ്യാപകന്‍ എല്‍ദോ കുര്യാക്കോസ്, ഓഫീസ് സ്റ്റാഫ് അജി എം ജേക്കബ്, ഓര്‍മ്മക്കൂട് സെക്രട്ടറി ബിജീഷ് ശ്രീധര്‍, കമ്മറ്റി അംഗങ്ങളായ സുജിത്ത് കെഎസ്, ബിനോജ് ഇടുമാരി, സിജു വര്‍ഗ്ഗീസ്, ഓര്‍മ്മകൂട് അംഗം സിജു കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!