കെഎസ്ടി എംപ്ലോയീസ് സംഘ്: മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിഷേധമാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു

മൂവാറ്റുപഴ: കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിഷേധമാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി എം.ആര്‍ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം തരുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും, അത് ഒന്നാം തീയതി തന്നെ തരുമെന്ന് പറഞ്ഞ ഗതാഗത വകുപ്പ് മന്ത്രിയുടെയും വാക്കുകള്‍ പഴം ചാക്കിനു തുല്യമാണെന്നും, ഈ സ്ഥിതി തുടരാനാണ് ഭാവമെങ്കില്‍ സമരം ശക്തമാക്കുമെന്നും രമേശ് കുമാര്‍ പറഞ്ഞു. എംപ്ലോയീസ് സംഘ് എറണാകുളം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സന്തോഷ് അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് സംഘ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എച്ച് വിനോദ് സമാരോപ് പ്രഭാഷണം നടത്തി. ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി.ബി സുധീര്‍,ജില്ലാ ജോയിന്റ് സെക്രട്ടറി എല്‍ദോസ് മാത്യു, മൂവാറ്റുപുഴ, പിറവം, കോതമംഗലം, കൂത്താട്ടുകുളം തുടങ്ങിയ യൂണിറ്റിലെ ഭാരവാഹികളായ കെ.വി ജോമോന്‍, അച്ചു ഗോപി, എ.എന്‍ രാജേഷ്, പി.ബി ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!