മഴക്കാല രോഗബോധവല്‍ക്കരണ ക്ലാസും, സൗജന്യ ജനറല്‍ ഹോമിയോപതിക് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: രണ്ടാര്‍ എസ്എന്‍ഡിപി ശാഖയും, ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ മൂവാറ്റുപുഴ ചാപ്റ്ററും സംയുക്തമായി മഴക്കാല രോഗബോധവല്‍ക്കരണ ക്ലാസും, സൗജന്യ ജനറല്‍ ഹോമിയോപതിക് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. രണ്ടാര്‍ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ സംഘടിപ്പിച്ച ക്യാമ്പ് മൂവാറ്റുപുഴ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി അഡ്വ. എന്‍.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി രണ്ടാര്‍ ശാഖ പ്രസിഡന്റ് എം. കെ ബാഹുലേയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎച്ച്എംഎ മൂവാറ്റുപുഴ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.അബിത ഭാസ്‌കര്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് മഴക്കാല രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ഡെങ്കിപ്പനി എന്നിവയുടെ കാരണങ്ങളും പ്രതിരോധവും എന്ന സംവേദനാത്മക സെഷനും നടത്തപ്പെട്ടു. എസ്എന്‍ഡിപി രണ്ടാര്‍ ശാഖ സെക്രട്ടറി വി.കെ സതീശന്‍, വൈസ് പ്രസിഡന്റ് കെ.സി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. മൂവാറ്റുപുഴ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ.ധന്യ ശശിധരന്‍. ഡോ. അബിത ഭാസ്‌കര്‍, ഡോ. നൂഹ മുഹമ്മദ്, ഡോ. ജെഫ്സില്‍.എം, ഡോ. ധന്യ ശശിധരന്‍, ഡോ. ശ്രീജിത്ത് കെ.എസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു.

Back to top button
error: Content is protected !!