മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ച് ബി.കെ.എം.യു കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

മൂവാറ്റുപുഴ: ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്് ബി.കെ.എം.യു കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ എഐടിയുസി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ നെഹ്റുപാര്‍ക്കില്‍ നടന്ന പ്രതിഷേധ സദസ്സ് സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് പി ജി ശാന്ത അധ്യക്ഷയായി. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ. രാജു മുഖ്യപ്രഭാഷണം നടത്തി.സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ ബാബുരാജ് ,എം ബി പോള്‍ ,വിന്‍സെന്റ് ഇല്ലിക്കല്‍ ,സിപിഐ ലോക്കല്‍ സെക്രട്ടറി കെ പി അലികുഞ്ഞ്,എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കെ ബി നിസാര്‍ യുവ കലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി,ബി.കെ.എം.യു മണ്ഡലം സെക്രട്ടറി കെ കെ ശശി, തുടങ്ങിയവര്‍പങ്കെടുത്തു

 

Back to top button
error: Content is protected !!