യുകെ ബറി മലയാളി അസോസിയേഷന്‍: ഫാമിലി ഫണ്‍ ഡേ ആന്റ് ചില്‍ഡ്രന്‍സ് മീറ്റ് സംഘടിപ്പിച്ചു

യു.കെ: ബറി മലയാളി അസോസിയേഷന്റെ (ബിഎംഎ) നേതൃത്വത്തില്‍ ഫാമിലി ഫണ്‍ ഡേ ആന്റ് ചില്‍ഡ്രന്‍സ് മീറ്റ് സംഘടിപ്പിച്ചു. ബറി ഫെയര്‍ ഫീല്‍ഡ് കമ്മ്യൂണിറ്റി പ്രൈമറി സ്‌കൂളില്‍ നടന്ന ചടങ്ങ് ബിഎംഎ പ്രസിഡന്റ് ജോബിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിതിന്‍ വര്‍ഗ്ഗിസ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന വിവിധ കായിക മത്സരങ്ങളും, കുട്ടികള്‍ക്കായി അമേഴ്‌ന്റെസിംഗ് സ്റ്റീഫന്റെ മാജിക് ഷോയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടത്തി. ബിഎംഎ പ്രസിഡന്റ് ജോബിന്‍ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സ് എബ്രഹാം, ജെസി ഷിജു, സൗമ്യ ഷിന്റി മോന്‍, എബിന്‍ ബേബി, ബിഎംഎ ട്രെഷറര്‍ ജെയ്‌സസണ്‍ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Back to top button
error: Content is protected !!