അയല്‍പക്കംകോലഞ്ചേരി

പ്രകൃതി കൃഷിക്കായി കൃഷിയിടത്തിൽ കൃഷി വിജ്ഞാന ക്ലാസ്സ് സംഘടിപ്പിച്ചു.

 

കോലഞ്ചേരി:ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായി പൂതൃക്ക കൃഷിഭവന്റെ നേതൃത്വത്തിൽ പ്രകൃതി കൃഷിയിൽ അംഗങ്ങളായ കർഷകർക്കായി പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. കർഷകയായ ഉഷ കുന്നത്തിന്റെ കൃഷിയിടത്തിൽ നടത്തിയ ക്ലാസ്സിൽ പൂതൃക്ക പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത മുപ്പതോളം കർഷകർ പങ്കെടുത്തു.പ്രകൃതി കൃഷിയിൽ ഉപയോഗിക്കേണ്ടതായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം, ജീവാമൃതം,ഖരജീവാമൃതം തുടങ്ങിയവ ഉണ്ടാക്കുന്ന വിധം കോട്ടുവള്ളി കൃഷി ഭവൻ അസിസ്റ്റൻഡ് ഷിനു കർഷകരെ പരീശീലിപ്പിച്ചു. ജൈവ – പ്രകൃതി കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിനും രാസവളപ്രയോഗങ്ങൾ മൂലം ജൈവ മൂല്യം നശിച്ച് പോയ മണ്ണിനെ വർഷങ്ങളുടെ പ്രയത്നത്തിലൂടെ തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി നടപ്പിലാക്കി വരുന്നത്. കൃഷി ഡപ്യൂട്ടി ഡയറക്ടർ അനിതാ കുമാരി, കൃഷി ഓഫീസർ ജോമിലി ജോസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ യു. അനിൽ കുമാർ,സജിത്ത് ദാസ്,ബ്ലോക്ക് ടെക്നോളജി മാനേജർ ബിബിൻ വർഗീസ്, അസിസ്റ്റൻഡ് ടെക്നോളജി മാനേജർ ബിന്ദ്യ ടി. നായർ തെരഞ്ഞെടുക്കപ്പെട്ട കർഷകർ തുടങ്ങിയവർ ജൈവ കൃഷി വിജ്ഞാന ക്ലാസ്സിൽ പങ്കെടുത്തു.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )

Back to top button
error: Content is protected !!