പായിപ്ര ഗവ.യുപി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി

മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെയും മൂവാറ്റുപുഴ സി പാസ് ബിഎഡ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും ജൈവ പച്ചക്കറി കൃഷിക്കും തുടക്കമായി. സി പാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയശ്രീ പിജെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പിഇ നൗഷാദ് അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സി എസ് ആര്‍ മാനേജര്‍ എകെ യൂസഫ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി പതാക ഉയര്‍ത്തി. തുടര്‍ന്ന് വര്‍ണാഭമായ ഘോഷയാത്ര നടന്നു. എഐറ്റിയുസി പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പായസ വിതരണവും നടത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. കൊളാഷ് നിര്‍മ്മാണം, ദേശഭക്തിഗാനാലാപനം, ഡാന്‍സ് എന്നിവ നടന്നു. ശേഷം കുട്ടികളുടെ ശ്രമദാനമായി സ്‌കൂളില്‍ ആരംഭിക്കുന്ന ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ഗ്രോ ബാഗില്‍ മണ്ണ് നിറച്ച് തൈകള്‍ നട്ടു. സ്‌കൂളിലെ കരനെല്‍ കൃഷിയല്‍ കള പറിയ്ക്കലും നടന്നു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പൗസി വിഎ, ഗംഗ പിഎസ്, പിടിഎ ഭാരവാഹികളായ എഎ സാജിദ്, നവാസ് പിഎം, ഷാജഹാന്‍ പേണ്ടാണം, ഷമീന ഷഫീഖ്, അധ്യാപകരായ കെഎം നൗഫല്‍, സലീന എ, അന്‍സല്‍ന നാസര്‍, ഷബ്‌ന എംഎം എന്നിവര്‍ പ്രസംഗിച്ചു.