സംഘാടകസമിതി രൂപീകരണ യോഗം നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വാഴപ്പിള്ളി വി.ആര്‍.എ ലൈബ്രറിയുടെ സഹകരണത്തോടെ നടത്തുന്ന താലൂക്ക് തല സര്‍ഗോത്സവ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. മേഖല സമിതി കണ്‍വീനര്‍ ആര്‍. രാജീവ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി പദ്ധതി വിശദീകരണം നടത്തി. ലൈബ്രറി സെക്രട്ടറി കെ.ആര്‍. വിജയകുമാര്‍, കവി.ജയകുമാര്‍ ചെങ്ങമനാട്, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിന്ധു ഉല്ലാസ്, ബി.എന്‍.ബിജു, എന്‍.വി. പീറ്റര്‍, നഗരസഭ പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ് എന്നിവര്‍ പ്രസംഗിച്ചു. ഫെബ്രവരി 11ന് വാഴപ്പിള്ളി ജെ.ബി.സ്‌ക്കൂളിലാണ് സര്‍ഗോത്സവം നടത്തുന്നത്. സംഘാടക സമിതി ഭാരവാഹികളായി പി.അര്‍ജ്ജുനന്‍ മാസ്റ്രര്‍, പി.കെ. വിജയന്‍, കെ.ജി.അനില്‍കുമാര്‍, ആര്‍. രാകേഷ്, ഡി.ഉല്ലാസ്, കെ.എന്‍.മോഹനന്‍, വിശ്വനാഥന്‍നായര്‍, കെ.പി.രാമചന്ദ്രന്‍, ജയകുമാര്‍ ചെങ്ങമനാട് (രക്ഷാധികാരികള്‍), സിന്ധു ഉല്ലാസ് (ചെയര്‍പേഴ്‌സണ്‍), കെ.ആര്‍. വിജയകുമാര്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), ആര്‍.രാജീവ് (കണ്‍വീനര്‍), എം.എം. രാജപ്പന്‍പിള്ള, കെ.എസ്. രവീന്ദ്രന്‍ പിള്ള ( ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!