ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം

 

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദുരന്ത പൂർവ – ദുരന്താനന്തര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിന് എറണാകുളം ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റർ ഏജൻസി ഗ്രൂപ്പ് (ഐ എ ജി) പുനർരൂപീകരിക്കുന്നതിന് വിവിധ സേവന മേഖലകളിൽ പ്രാവീണ്യമുള്ളതും ജില്ലയിൽ പ്രവർത്തിക്കുന്നതുമായ സന്നദ്ധ സംഘടനകളിൽ നിന്നും നാമനിർദ്ദേശം ക്ഷണിച്ചു. അപേക്ഷിക്കുന്ന സംഘടനകൾ ഈ മേഖലയിൽ പ്രവർത്തന പരിചയമുള്ളതും ദുരന്ത – പൂർവ്വ, ദുരന്താനന്തര പ്രവർത്തനങ്ങളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ സഹായിക്കാൻ പ്രാപ്തവുമായിരിക്കണം. താത്പര്യമുള്ള സംഘടനകൾ [email protected] എന്ന മെയിലിലേക്ക് പ്രവർത്തന മേഖല, പരിചയം, കൈവശമുള്ള വിഭവങ്ങളുടെ വിവരം എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ ഓഗസ്റ്റ് 8 നു മുമ്പായി അയയ്ക്കുക.

Back to top button
error: Content is protected !!