കവചം മുന്നറിയിപ്പ്: സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ

മൂവാറ്റുപുഴ: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ജൂണ്‍ 11 ന് വിവിധ സമയങ്ങളിലായി നടത്തുമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എറണാകുളം ജില്ലയില്‍ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ഗവ. എച്ച്എസ്എസ് ചേന്ദമംഗലം, ഗവ. ജെബിഎസ് കുന്നു കര, ഗവ. എം.ഐ.യു പി. എസ് വെളിയത്തുനാട്, ഗവ. എച്ച് എസ് വെസ്റ്റ് കടുങ്ങല്ലൂര്‍, ഗവ. ബോയ്‌സ് എച്ച് എസ് എസ് ആലുവ, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശിവന്‍ കുന്ന്, മുവാറ്റുപുഴ, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുടിക്കല്‍, എറണാകുളം ഗവ. ഗസ്റ്റ് ഹൗസ്, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍, കളക്ടറേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകളുടെ പരീക്ഷണം നടക്കുക

 

Back to top button
error: Content is protected !!