ഓപ്പറേഷൻ പി ഹണ്ട്: എറണാകുളം റൂറൽ ജില്ലയിൽ ആറ് പേർക്കെതിരെ കേസ്

മൂവാറ്റുപുഴ: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ ആറ് പേർക്കെതിരെ കേസ്. കുറുപ്പംപടി, ഞാറയ്ക്കൽ, മൂവാറ്റുപുഴ, ചോറ്റാനിക്കര, കോതമംഗലം, വരാപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇവരുടെ മൊബൈൽ ഫോണിൽ നിന്നും കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പുലർച്ചെ ആരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകള്‍ നടക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.

Back to top button
error: Content is protected !!