മൂവാറ്റുപുഴ

ഊരമന, ഗലീലാക്കുന്ന്‌ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളയിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ.

 

മൂവാറ്റുപുഴ: ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ ജനുവരി മാസം 30,31 തീയതികളിൽ നടത്തപ്പെടുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിന് തുടക്കം കുറിച്ച് 24 ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം പത്തുമണിക്ക് സഹവികാരി ഫാ. തോമസ് സാബു കോടിയുയർത്തി.

ജനുവരി 30 (ശനി)

വൈകിട്ട് 6:30ന് – സന്ധ്യാനമസ്കാരം
7ന് – പ്രസംഗം –
ഫാ. തോമസ് വി. തോമസ് (സഹവികാരി സെന്റ് മേരീസ് കാതോലിക്കേറ്റ് സെന്റർ, പെരുവ)
തുടർന്ന് 8:15ന് പ്രദക്ഷിണം

ജനുവരി 31 (ഞായർ)
രാവിലെ 7ന് പ്രഭാത നമസ്കാരം
8ന് വിശുദ്ധ കുർബാന- യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി
തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ, കൊടിയിറക്ക്.

 

ഫോട്ടോ: പെരുന്നാളിന് തുടക്കംകുറിച്ച് സഹവികാരി ഫാ. തോമസ് സാബു കൊടിയുയർത്തുന്നു. ഇടവകയുടെ ട്രസ്റ്റി പി.എസ്. വർഗീസ്, സെക്രട്ടറി എ.സി. പത്രോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സമീപം

Back to top button
error: Content is protected !!
Close