രാമമംഗലം

ഊരമനയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തിന് മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ.

മൂവാറ്റുപുഴ: രാമമംഗലം ഊരമനയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ലിയോൺസിന്റെ സംസ്കാരത്തിന് മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. ലിയോൺസ്ന്റെ മൃതദേഹം സംസ്കരിക്കുവാൻ ഒപ്പം നിന്ന് മാതൃകയാവുകയായിരുന്നു ഡി.വൈഎഫ്.ഐ. പ്രവർത്തകരയ ബിജുമോൻ, ശിവദാസ്, രാകേഷ്, കെ.ഒ. വർഗ്ഗീസ്, ജെറ്റി എന്നിവർ. പി.പി.ഇ. കിറ്റും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പടെ

കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് ഊരമന താബോർ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഊരമനയിൽ ഒരു കോവിഡ് മരണമുണ്ടായപ്പോൾ സംസ്കാരത്തിനും ഇവർ തന്നെ മുന്നിട്ടിറങ്ങിയിരുന്നു.

Back to top button
error: Content is protected !!
Close