ഊന്നുകൽ വെള്ളാമകുത്തിന് സമീപം സ്വകാര്യ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു.

 

മൂവാറ്റുപുഴ : കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ഊന്നുകൽ വെള്ളാമകുത്തിന് സമീപം സ്വകാര്യ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂര്‍ സൊരത്തൂര്‍ സ്വദേശിയായ പുഷ്പ നാഥൻ (24) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പാര്‍ത്ഥിപൻ (20)നെ ഗുരുതര പരിക്കുകളോടെ എറണാകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30ഓടെ ആയിരുന്നു അപകടം.
കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബൈക്ക് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെവന്ന സ്വകാര്യബസില്‍ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും ബസിനടിയില്‍പെട്ട് തകർന്നു . ഉടന്‍തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടർന്ന് വിദക്ദ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്സ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പിതാവ്: ഗോദണ്ഡപാണി.

 

 

 

Back to top button
error: Content is protected !!