രണ്ടാർകര എസ്.എ.ബി.റ്റി.എം സ്കൂളിൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകൾക്ക് നാളെ തുടക്കമാകും….

 

മൂവാറ്റുപുഴ: രണ്ടാർകര എസ് എ ബി റ്റി എം സ്കൂളിൽ ഓഗ് മെൻ്റ്ട് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകൾക്ക് നാളെ (തിങ്കൾ) തുടക്കമാവും. നാളെ രാവിലെ 11 ന് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം നിർവഹിക്കും.സ്കൂൾ മനേജർ എം എം അലിയാർ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.അധ്യാപകർക്ക് ഓൺലൈൻ പഠനം രസകരമാക്കുവാനും ,വെർച്ചുൽ ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കുവാനും പുതിയ സാങ്കേതികവിദ്യ ഉപകരിക്കും. എൽ കെ ജി മുതൽ എല്ലാ ക്ലാസ്സു കളിലും പുതിയ ടെക്നോളജി ഉപയോഗിച്ചായിരിക്കും
ക്ലാസ്സുകൾ നടക്കുക.
ആവോലി പഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസൺ ,വൈസ് പ്രസിഡൻ്റ് അഷറഫ് മൈതീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിൾ സാബു, പഞ്ചായത്ത് അംഗങ്ങളായ കെ കെ ശശി,വി എസ് ഷെഫാൻ, ശ്രീനി വേണു, മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ അജി മുണ്ടാട്ട്, സ്കൂൾ പ്രധാന അധ്യാപിക ഫൗസിയ എം എ, പി റ്റി എ പ്രസിഡൻ്റ് ഷെഫീക്ക് എം എം, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ എം ഷെക്കീർ, ആനിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി കെ ഉമർ, കെ എം അഷറഫ് തുടങ്ങിയവർ പങ്കെടുക്കും.

Back to top button
error: Content is protected !!