ആവോലി പഞ്ചായത്തിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

 

വാഴക്കുളം: ആവോലി പഞ്ചായത്തിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറാം വാർഡ് എലുവിച്ചിറ കോളനി പ്രദേശത്ത് താമസിക്കുന്ന 49 വയസ്സുള്ള അധ്യാപികയ്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
ആനിക്കാട് അടൂപ്പറമ്പിനു സമീപമുള്ള മാതാവിനും മകനും സമ്പർക്കത്തിലൂടെ നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ആവോലി പഞ്ചായത്തിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . തലവേദനയും പനിയും മൂലം ഇവർ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ കളമശേരിയിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഉറവിടം സംബന്ധിച്ച് അറിവായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വാഴക്കുളത്തു തന്നെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവും രണ്ടു കുട്ടികളും ഭർതൃമാതാവും ഇതോടെ നിരീക്ഷണത്തിലായിരിക്കുകയാണ്. ഈ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അയൽവാസികളും സ്വയം നിരീക്ഷണത്തിലാണ്.

Back to top button
error: Content is protected !!