യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മൂവാറ്റുപുഴ :യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വാഴക്കുളം വേങ്ങച്ചുവട് കവലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം നേമം മേലേച്ചാൽ ആതിരവിള വിനോദ് (39)നെയാണ് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടത്.പുറത്തു പോയിരുന്ന ഭാര്യ അശ്വതി ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സമീപവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിത്തുറന്നപ്പോൾ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിനോദിനെ കാണുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴ കാരിക്കോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വാഴക്കുളത്തു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിനോദ്. ഭാര്യ അശ്വതി സ്വകാര്യ സ്ഥാപനത്തിൽ പായ്ക്കിംഗ് ജോലികൾ ചെയ്യുന്നു.നാലു വയസുള്ള പെൺകുട്ടിയും ഇവർക്കുണ്ട്. രണ്ടു മാസം മുമ്പാണ് ഇവർ ഇവിടെ എത്തിയത്.

Back to top button
error: Content is protected !!