അപകടം

ഈസ്റ്റ്മാറാടി പള്ളിക്കവലയിൽ ടോറസ് ലോറിയും,മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചു അപകടം.ഒരാൾക്ക് പരിക്ക്.

 

മൂവാറ്റുപുഴ:-കൂത്താട്ടുകുളം -മൂവാറ്റുപുഴ എംസി റോഡിൽ നിയന്ത്രണം വിട്ട മിനിലോറി ടോറസ് ലോറിയിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്.ഇന്ന് വൈകുന്നേരം അഞ്ചരയോടെ മാറാടി പള്ളിക്കവലയ്ക്ക് സമീപത്തായിരുന്നു അപകടമുണ്ടായത് .മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ടോറസ് ലോറിയിലേക്ക് എതിർ ദിശയിൽ കൂത്താട്ടുകുളം ഭാഗത്ത് നിന്നും എത്തിയ മിനിലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.കനത്ത മഴയിൽ റോഡ് തെന്നി കിടന്നതവാം വാഹനത്തിന്റെ നിയന്ത്രണം വിടാനുള്ള കാരണമെന്ന് കരുതുന്നു .അപകടത്തിൽ നിസാര പരിക്കേറ്റ മിനി ലോറി ഡ്രൈവറെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ മിനി ലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.അപകടത്തിൽ ടോറസ് ലോറിയുടെ ഇന്ധന ടാങ്ക് ഊരിപ്പോയതിനാൽ ഏറെനേരം കഴിഞ്ഞാണ് വാഹനം റോഡിൽ നിന്ന് നീക്കനായത്.

Back to top button
error: Content is protected !!
Close