വാഴക്കുളത്ത് തെരുവ്‌നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

വാഴക്കുളം: വാഴക്കുളത്ത് തെരുവ്‌നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ആവോലി മണ്ഡപത്തില്‍ ജോയി(70)ക്കാണ് തെരുവുനായയുടെ ആക്രണണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ മണക്കാട് പറക്കടവിന് സമീപം പൈനാപ്പിള്‍ കൃഷിക്കാരനായ ജോയി തൊഴിലാളികളുടെയൊപ്പം ജോലിക്കായി എത്തിയതായിരുന്നു. സമീപത്തെ കടയില്‍ കയറി സാധനം വാങ്ങുന്നതിനിടെ ജോയിയുടെ പിന്നില്‍ നിന്നും തെരുവുനായ ഇടതുകാലില്‍ കടിക്കുകയായിരുന്നു. ജോയി ബഹളം വെച്ചതോടെ തെരുവുനായ ഓടി മറഞ്ഞു. തുടര്‍ന്ന് കാലില്‍ ഗുരുതരമായി പരിക്കേറ്റ ജോയി ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ തെരുവുനായ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ജോയിയെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കല്‌കോളേജില്‍ പ്രവേശിച്ചു.

Back to top button
error: Content is protected !!