60 കഴിഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ  പെന്‍ഷന്‍ നല്‍കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കി.

 

മൂവാറ്റുപുഴ: 60 വയസ്സ്  തികഞ്ഞ  എല്ലാവര്‍ക്കും പതിനായിരം രൂപ  പെന്‍ഷന്‍ നല്‍കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  രൂപീകരിച്ചിട്ടുള്ള  ഒരു  ഇന്ത്യ ഒരു  പെന്‍ഷന്‍ (OIOP) യെന്ന  കൂട്ടായ്മ കേരളത്തിലെ  മുഴുവന്‍  എംഎല്‍ എ  മാര്‍ക്കും  നിവേദനം  കൊടുക്കുന്നതിന്റെ  ഭാഗമായി  മുവാറ്റുപുഴ  എം. എല്‍ എ  എല്‍ദോ  എബ്രഹാമിന് നിവേദനം നല്‍കി.  ഓ ഐ ഓ പി  നിയോജകമണ്ഡലം പ്രതിനിധികളായ സാജുതോമസ്, ജെബി മാത്യു, ബീഡ് ചാക്കോ, ബിജു സ്റ്റീഫന്‍, ബേബി ഊര്‍പ്പായില്‍, ദാസ് ടി. കെ, ജിയോ തോട്ടത്തില്‍, എബിന്‍ ജെയിംസ്, ശശിധരന്‍ പി ബി, സുധീഷ് ആര്‍  എന്നിവര്‍  പങ്കെടുത്തു. ഇപ്പോള്‍ 4ലക്ഷത്തില്‍  അധികം  ഫേസ് ബുക്ക്  അംഗങ്ങളള്‍  ഗ്രൂപ്പ് വഴിയും  പഞ്ചായത്ത്  തലത്തില്‍  രൂപീകരിച്ച വാട്‌സ്ആപ്പ്  കൂട്ടായ്മകള്‍  വഴിയും  പ്രചരണം  നടത്തുന്നു, പല   മേഖലകളിലും   കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  നോട്ടീസ്  വിതരണവും  നടക്കുന്നുണ്ട്.

ചിത്രം-മൂവാറ്റുപുഴ: 60 വയസ്സ്  തികഞ്ഞ  എല്ലാവര്‍ക്കും പതിനായിരം രൂപ  പെന്‍ഷന്‍ നല്‍കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്   ഒരു  ഇന്ത്യ ഒരു  പെന്‍ഷന്‍ എന്ന  കൂട്ടായ്മ  മുവാറ്റുപുഴ  എം. എല്‍ എ  എല്‍ദോ  എബ്രഹാമിന് നിവേദനം നല്‍കുന്നു…………..

Back to top button
error: Content is protected !!