ജന്തു ജന്യ രോഗ നിയന്ത്രണത്തില്‍ ഏകരോഗ്യ സങ്കല്‍പത്തില്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

മൂവാറ്റുപുഴ: വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന തല ലോക ജന്തു ജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും, ജന്തുജന്യ രോഗങ്ങള്‍ നമ്മുടെ നാട്ടില്‍ വരാതിരിക്കുവാനുള്ള നടപടികള്‍ എല്ലാ വകുപ്പുകളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ഉഷാറാണി എന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മിഡ് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.ജെയിന്‍ ചിമ്മന്‍ വസ്തുത വിവരണവും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.സവിത കെ മുഖ്യ പ്രഭാഷണവും നടത്തി.ജന്തുജന്യ രോഗങ്ങള്‍ മൃഗങ്ങളില്‍ എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.സി. സേതുലക്ഷ്മിയും ജന്തുജന്യ രോഗങ്ങള്‍ മനുഷ്യരില്‍ എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പ് ലാബ് ശാക്തീകരണം, സര്‍വെയിലന്‍സ്, വണ്‍ ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.നിഖിലേഷ് മേനോന്‍ ആര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ .കെ ജയരാജ്, ജില്ലാ മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അനില്‍ കുമാര്‍. എസ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ അംഗം ഡോ.ലീനാ പോള്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. റെജി വര്‍ഗീസ് ജോര്‍ജ്,ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഡോ.കൃഷ്ണദാസ് പി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!