അപകടം

കടാതിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്.

 

മൂവാറ്റുപുഴ: കടാതിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്. കടാതി വടക്കേക്കരമല വെട്ടിക്കാട്ടു പുത്തൻപുരയിൽ സന്തോഷിന്റെ മകൻ ശ്യാം (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റാക്കാട് കടമ്പിൽ ജോർജിന്റെ മകൻ എബിക്ക് ഗുരുതരമായി പരിക്കേറ്റു. കടാതി ഷാപ്പിനു സമീപം ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. മൂവാറ്റുപുഴയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വാഹനത്തിനുള്ളിൽ അകപ്പെട്ടവരെ കാറിന്റെ ഡോർ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയും ചെയ്തു. പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ഇരുവരെയും കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ശ്യാം മൂവാറ്റുപുഴയിൽ അക്കൗണ്ടന്റായിരുന്നു.’അമ്മ:രമ,സഹോദരി :ശില്പ

ശ്യാം..

Back to top button
error: Content is protected !!
Close