ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

കവളങ്ങാട് : ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പോത്താനിക്കാട് ഇരുമ്പായിൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സംഘടന, സംഘാടനം എന്ന വിഷയത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, നവ കേരള നിർമിതിയും യുവജനങ്ങളും വിഷയത്തിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എസ് അരുൺ കുമാർ എന്നിവർ ക്ലാസെടുത്തു. സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്‌, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, പ്രസിഡന്റ് അഭിലാഷ് രാജ്, ശരത് രാജൻ, ബേസിൽ ജെയിംസ്, അക്ഷയ് വിജയൻ, ഇ എം നിയാസ് എന്നിവർ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!