സ്വയം തൊഴില്‍ സംരംഭകര്‍ക്കുള്ള ഏകദിന ബോധവല്‍ക്കരണ ശില്‍പ്പശാല എട്ടിന്

മൂവാറ്റുപുഴ: ടൗണ്‍ എപ്ലോയ്മെന്റ് എക്സ്ചേഞ്ചും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സ്വയം തൊഴില്‍ സംരംഭകര്‍ക്കുള്ള ഏകദിന ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിക്കും.എട്ടിന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളേക്കുറിച്ചും ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ചും സംരംഭകരെ മനസ്സിലാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ശില്‍പശാല നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബോധവത്ക്കരണ ക്ലാസും നടക്കും.

Back to top button
error: Content is protected !!