ഒരു രാജ്യം ഒരു വോട്ടർ പട്ടിക; ഭരണഘടനാ ഭേദഗതിക്കുള്ള സാധ്യത തേടി കേന്ദ്രം.

മൂവാറ്റുപുഴ: ഒരു രാജ്യം ഒരു വോട്ടർ പട്ടിക സമ്പ്രദായം നിലവിൽ കൊണ്ടുവരുന്നതിന് ഭരണഘടനാ ഭേദഗതിക്കുള്ള സാധ്യത തേടി കേന്ദ്രം. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ രാജ്യത്തുടനീളം ഒറ്റ വോട്ടർപട്ടിക നടപ്പാക്കുന്നത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് ഓഗസ്റ്റ് 13ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ചർച്ചചെയ്തിരുന്നു . രാജ്യത്തുടനീളം ഒറ്റ വോട്ടർപട്ടിക സമ്പ്രദായം കൊണ്ടുവരുന്നതിന് ഭരണഘടന ഭേദഗതി ആവശ്യമാണ്. ഇത് സംബന്ധിച്ച സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് അന്തിമതീരുമാനം അവതരിപ്പിക്കുകയുള്ളൂ. അനുച്ചേദം 243 കെ, 243 z എ എന്നിവയിലാണ് ഭേദഗതി വരുത്തേണ്ടത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് സ്വന്തം വോട്ടർ പട്ടിക തയ്യാറാക്കാൻ സ്വാതന്ത്ര്യമുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിയാണ് നിലവിൽ ഉപയോഗിക്കുന്നത്. കേരളം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, അരുണാചൽപ്രദേശ്, നാഗാലാൻഡ്, കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീർ എന്നിവർ സ്വന്തം വോട്ടർ പട്ടികയുമാണ് ഉപയോഗിക്കുന്നത്.

Back to top button
error: Content is protected !!