ഓണ സമൃദ്ധി 2022 കര്‍ഷക ചന്ത ആരംഭിച്ചു

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിഭവന്റെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പള്ളി കവലയില്‍ തുറന്ന ഓണ സമൃദ്ധി കര്‍ഷക ചന്ത പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സണ്ണി കാത്തിരത്തിങ്കല്‍, കടവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ.ജോണ്‍, കൃഷി ഓഫീസര്‍ അമ്പിളി സദാനന്ദന്‍ വികസന സമിതിയംഗങ്ങളായ മാണി പിട്ടാപ്പിള്ളില്‍, ഇബ്രാഹിം ലുഷാദ്, സെബാസ്റ്റ്യന്‍ പറമ്പില്‍, മേജോ ജോര്‍ജ്, കെ.കെ.നിഷാദ്, അഞ്ജലി പരമേശ്വരന്‍, സാനി കോയിക്കര ,എം.ഐ.കുര്യാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!