കണ്ടെയ്മെൻറ് സോണുകളിൽ ഓണ കിറ്റുകൾ വീട്ടിലെത്തിക്കണം; എൽദോ എബ്രഹാം എം എൽ എ

മൂവാറ്റുപുഴ: കണ്ടെയ്മെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന വാർഡുകളിൽ റേഷൻ കടകൾ അടച്ചിരിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലെ ഓണകിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് എൽദോ എബ്രഹാം എം എൽ എ ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി പി.തിലോത്തമ നോട് ആവശ്യപ്പെട്ടു.

കണ്ടെയ്മെൻ്റ് സോണുകളിലെ റേഷൻ കടകൾക്ക് നിയന്ത്രണങ്ങളും പല പ്രദേശങ്ങളിലും തുറക്കാത്തതും കോവിഡ് കാലത്ത് റേഷനിംഗ് മെഷീനിൽ തമ്പ് ചെയ്യുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സന്നദ്ധ സംഘടനകളെ ഉപയോഗപ്പെടുത്തി സർക്കാർ നൽകുന്ന ഓണ കിറ്റുകൾ വീടുകളിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എൽദോ എബ്രഹാം എം എൽ എ മന്ത്രിയോടാവശ്യപ്പെട്ടു.

Back to top button
error: Content is protected !!