വേറിട്ടൊരു ഓണാഘോഷവുമായി പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ ” സ്നേഹത്തണൽ “.

മൂവാറ്റുപുഴ :വേറിട്ടൊരു ഓണാഘോഷവുമായി പരിസ്ഥിതി സൗഹ്യദ സ്നേഹ കുട്ടായ്മ ” സ്നേഹത്തണൽ “.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം തന്നെ സാമൂഹിക പ്രവർത്തനങ്ങളിലും പ്രധാന്യം നൽകികൊണ്ടാണ് ഓണാഘോഷം നടത്തിയത്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈസ്റ്റ് മാറാടിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലായിരുന്നു ആഘോഷം. സ്നേഹത്തണൽ അംഗങ്ങൾക്കൊപ്പം വൈകല്യങ്ങൾ മറന്ന് ആടിയും പാടിയും പൂക്കളമിട്ടും കുട്ടികൾ പങ്കുചേർന്നായിരുന്നു ആഘോഷങ്ങളുടെ ആദ്യദിനം.
ആഘോഷങ്ങളുടെ രണ്ടാം ദിനം” സ്നേഹത്തണൽ ” കുട്ടായ്മയുടെ സഹകരണത്തോടെ മാറാടി ഗവ. വി.എച്ച് എസ് എസ് ൽ വിദ്യാർത്ഥികളും ടിച്ചർമാരും മാതാപിതാക്കാൾ ഉൾപ്പെടെ 400 പേർക്കോളം വിഭവ സമൃദമായ ഓണസദ്യയൊരുക്കിയാണ് കുട്ടായ്മ മാറാടി ഗ്രാമത്തിന് മാതൃകയായത്. മൂന്നാം നാൾ ആഘോഷിച്ചത് മാറാടി പഞ്ചയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ കുട്ടി കുരുന്നുകൾക്ക് ഓണ പായസം വിളമ്പിയാണ് വ്യത്യസ്തയൊരുക്കിയത്. ഈസ്റ്റ് മാറാടി- മങ്ങംമ്പ്ര അങ്കണവാടിയൽ നടന്ന ചടങ്ങിൽ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫിസറിനുള്ള സംസ്ഥാന അവാർഡ് നേടിയ അഡ്വ സമീർ സിദ്ദീഖി കുട്ടിക്കുരുന്നുകൾക്ക് ഓണ പായസം നൽകി ഉദ്ഘാടനം ചെയ്തു . കുട്ടായ്മ പ്രസിഡന്റ് സി.സി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനോയ് മാറാടി സ്വാഗതം ആശംസിച്ചു. അംഗങ്ങളായ സോളമൻ കെ.ജോസഫ്, വി.പി ജോയി , സിനിജ സനിൽ, സിജി ഷാമോൻ, പ്രീത ടിച്ചർ തുടങ്ങിയവർ ഓണ പായസം ഉണ്ടാകുന്നതിന് നേത്വത്യം നൽകി .
ഓണാഘോഷങ്ങളുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് ഓണ പായസം സ്പോൺസർ ചെയ്യത് മാറാടി പഞ്ചത്ത് പത്താം വാർഡ് മെമ്പർ സിജി ഷാമോൻ നാടിന് മാതൃകയായ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഓണാവധിക്കുശേഷം ” സ്നേഹത്തണൽ ” കുട്ടായ്മ പഞ്ചായത്തിലെ എല്ലാ അങ്കണവാടിയിലും ഫല വ്യക്ഷ തൈകൾ നടുമെന്ന് കൂട്ടായ്മ പ്രസിഡന്റ് സി.സി കണ്ണൻ പറഞ്ഞു

Back to top button
error: Content is protected !!