വിജയദശമിയോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ വിളയിച്ച പച്ചക്കറിയുടെ വിത്ത് നല്കി.

കോലഞ്ചേരി: വിജയദശമിയോടനുബന്ധിച്ച് പുത്തൻകുരിശ് പുത്തൻകാവ് ഭഗവതിക്ഷേത്രം ഒരു പുതിയ കാർഷിക സംസ്ക്കാരത്തിനുകൂടി ഇന്നലെ തുടക്കം കുറിച്ചു . ഇന്നലെ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾക്കെല്ലാം ക്ഷേത്രത്തിൽ തന്നെ വിളയിച്ച പച്ചക്കറിയുടെ വിത്ത് ചെറിയ കവറിലാക്കി നല്കിയാണ് മാതൃകയായത്. ക്ഷേത്ര ദർശനം നടത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും വിത്ത് സൗജന്യമായി വിതരണം ചെയ്തു .2020-21 സാമ്പത്തിക വർഷം ഫെബ്രുവരിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം തരിശുകിടക്കുന്ന സ്ഥലം കൃഷി യോഗ്യമാക്കിയിരുന്നു. വള്ളിപ്പയർ,തടപ്പയർ,വെണ്ട ,നെല്ല് ,വഴുതന ,നിത്യവഴുതന ,കപ്പ ,ചേന ,തേനീച്ച എന്നിവ ഇവിടെ നന്നായി കൃഷി ചെയ്യ്തു വരുന്നു. കൃഷി ഉൽപ്പന്നങ്ങൾ ക്ഷേത്രാങ്കണത്തിൽ വെച്ച് തന്നെ വിറ്റഴിക്കുകയും ക്ഷേത്രത്തിലെ കൃഷിയിൽ നിരവധി പേർ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പുരയിട കൃഷി ആരംഭിക്കുകയും ചെയ്തിരുന്നു. കർഷകർക്ക് വേണ്ടിയിട്ടുള്ള കൃഷി അറിവുകൾ ക്ഷേത്രം തയ്യാറാക്കിയ വാട്ട് സാപ്പ് ഗ്രൂപ്പിലൂടെ (” കൃഷിയെ ഇഷ്ടപ്പെടുന്നവർ ”) നൽകി വരികയും ചെയ്യുന്നുണ്ട്.ചടങ്ങിൽ കരയോഗം പ്രസിഡന്റ് കെ.എസ്.നാരായണൻ നായർ, സെക്രട്ടറി സി. ശ്രീനി, കൺവീനർ എം.വി. രാധാകൃഷ്ണൻ , വൈസ് പ്രസിഡന്റ് കെ.പി. ശങ്കരൻ നായർ പഞ്ചായത്ത് അംഗം വി.എസ്. ബാബു, പൂതൃക്ക കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സജിത്ദാസ്
എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!