അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് അധ്യാപകരെ ആദരിച്ചു.

 

 

പിറവം /

അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച്

ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു..

ഇടുക്കി എറണാകുളം ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ,

വ്യത്യസ്ത മേഖലയിൽ കഴിവു തെളിയിച്ച 26 അധ്യാപകരെയാണ്

ലയൺസ് ക്ലബ് ആദരിച്ചത് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട്

ഗവർണർ. വി സി ജെയിംസ് .അധ്യക്ഷനായ ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ജോർജ്ജ് , പ്രശംസാപത്രം സമർപ്പിച്ചു..

ലയൺസ് ക്ലബ് ഭാരവാഹികളായ ,

സാജു പി വർഗീസ്,

സി ജെ ജെയിംസ്,

രാജൻ എൻ നമ്പൂതിരി ,

വി എസ് ഷൈൻ കുമാർ , പി.വി ജേക്കബ്

എന്നിവർ നേതൃത്വം നൽകി. പിറവം മേഖലയിൽ നിന്ന് രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ യും ,കൂത്താട്ടുകുളം മേഖലയിൽ നിന്നും ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് വത്സല ദേവിയെയും ആദരിച്ചു

Back to top button
error: Content is protected !!