ഒമിനി വാനിന് തീ പിടിച്ച് അപകടം: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

മൂവാറ്റുപുഴ: പി.ഒ ജംഗ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീ പിടിച്ച് അപകടം. ലൊറെയ്‌റ്റോ ആശ്രമത്തിലെ വൈദികര്‍ സഞ്ചരിച്ച വാഹനത്തിനാണ് വ്യാഴാഴ്ച
വൈകിട്ട് 6.45 ഓടെ തീപിടുത്തമുണ്ടായത്. പി.ഓ ജംഗ്ഷനില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്കുള്ള ബൈപ്പാസ് റോഡില്‍ വൈഎംസിഎ ഹാളിന് മുന്നിലാണ് അപകടമുണ്ടായത് . തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ട് ഉടന്‍ വൈദികര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് ഉടന്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു.ഗ്യാസില്‍ പ്രവര്‍ത്തികകുന്ന വാഹനത്തിന്റെ പിന്നില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ ഉയരുകയായിരുന്നു.സ്റ്റേഷന്‍ ഓഫീര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നിഷാദ്, നിബില്‍ ബോസ്, യാക്കൂബ്, ഷിഹാബുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Back to top button
error: Content is protected !!